ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തന്‍റെ സ്നേഹം ശശി തരൂരിനും വോട്ട് ഖാർഗെയ്ക്കും നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. തരൂർ മുന്നോട്ട് വച്ച ആശയങ്ങളോട് യോജിപ്പുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല. അദ്ദേഹം വളർന്നു വന്ന സാഹചര്യം അതാണ്. എഐസിസി പ്രസിഡന്‍റോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാൻ താൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തരൂരിനോട് തനിക്ക് അസൂയയില്ലെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയോ വിമത സ്ഥാനാർത്ഥിയോ ഇല്ല. അംഗങ്ങൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാം. വ്യത്യസ്ത അഭിപ്രായങ്ങൾ ജനാധിപത്യപരമാണ്. പ്രചാരണം നടത്തുന്നവർ ഔദ്യോഗിക പദവികൾ രാജിവയ്ക്കണം.
ഖാർഗെയുടെ പ്രായം ഒരു പ്രശ്നമല്ല. മനസ്സ് എത്തുന്നിടത്ത് ശരീരം എത്തിയാൽ പ്രായം ഒരു ഘടകമല്ല. രാജസ്ഥാനിലെ പൊട്ടിത്തെറി ഒഴിവാക്കിയത് ഖാർഗെയാണ്. താഴേത്തട്ടിൽ നിന്ന് ഉയർന്നുവന്ന നേതാവാണ് ഖാർഗെയെന്നും മുരളീധരൻ പറഞ്ഞു.