മുംബൈയിൽ ആംബുലൻസിലേക്ക് കാർ ഇടിച്ചുകയറി അപകടം; 5 പേർ മരിച്ചു

മുംബൈ: മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 2.20 ഓടെയായിരുന്നു അപകടം. നിമിഷങ്ങൾക്ക് മുമ്പ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ എത്തിയ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിനായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമിത വേഗതയിൽ കാർ വരുന്നത് കണ്ട് ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

വർളി പൊലീസ് അപകട മരണത്തിന് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്കിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

K editor

Read Previous

മതാടിസ്ഥാനത്തിൽ ജനസംഖ്യ അസമത്വം; നിയന്ത്രണത്തിന് നിയമംവേണം: മോഹന്‍ ഭാഗവത്

Read Next

രാജമലയില്‍ കൂട്ടിലകപ്പെട്ട കടുവയ്ക്കു തിമിരം; കാട്ടിലേക്ക് തുറന്നുവിടില്ല