‘ആദിപുരുഷ്’ ബിഗ് സ്ക്രീൻ ചിത്രം; ട്രോളുകളിൽ പ്രതികരണവുമായി സംവിധായകൻ

പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിനെതിരെയുള്ള ട്രോളുകൾക്ക് മറുപടിയുമായി സംവിധായകൻ ഓം റാവത്ത്. ടീസറിനെതിരെ ഉയരുന്ന ട്രോളുകളിൽ അത്ഭുതപ്പെടാനില്ലെന്നും ചിത്രം ബിഗ് സ്ക്രീനിന് വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. തിയേറ്ററുകളിലേക്ക് വരുമ്പോൾ പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ നിരാശനായിരുന്നു, ഈ ചിത്രം ബിഗ് സ്ക്രീനിനായി ഒരുക്കിയതാണ്. എനിക്ക് ഒരു ചോയ്സ് നൽകിയിരുന്നെങ്കിൽ, ഞാൻ ഒരിക്കലും ടീസർ യൂട്യൂബിൽ ഇടില്ലായിരുന്നു. പക്ഷേ, അതാണ് കാലത്തിന്‍റെ ആവശ്യം. ഇത് ഒരു വലിയ തോതിൽ പ്രേക്ഷകരിലേക്ക് എത്തണമെങ്കിൽ അത് ഇവിടെ പ്രദർശിപ്പിക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ യൂട്യൂബ് ചാനലാണ് ടി-സീരീസ്. ഈ സിനിമയ്ക്ക് എല്ലാത്തരം പ്രേക്ഷകരും ആവശ്യമാണ്. ഈ പ്രതികരണങ്ങളിൽ ഞാൻ അതിശയിക്കുന്നില്ല. സിനിമ ചെറിയ സ്ക്രീനിന് വേണ്ടിയല്ല, ബിഗ് സ്ക്രീനിൻ വേണ്ടി നിർമ്മിച്ചതാണ്” റാവത്ത് പറഞ്ഞു.

Read Previous

സൗദിയില്‍ ‘ഡൗണ്‍ടൗണ്‍ കമ്പനി’ പദ്ധതി പ്രഖ്യാപിച്ചു

Read Next

മതാടിസ്ഥാനത്തിൽ ജനസംഖ്യ അസമത്വം; നിയന്ത്രണത്തിന് നിയമംവേണം: മോഹന്‍ ഭാഗവത്