മുൻപ് കല്ല് കയ്യില്‍ പിടിച്ച യുവാക്കള്‍ക്ക് സര്‍ക്കാര്‍ കമ്പ്യൂട്ടറും ജോലിയും നല്‍കി: അമിത് ഷാ

ലഡാക്ക്: മുൻപ് കല്ല് കയ്യില്‍ പിടിച്ച് നടന്നിരുന്ന യുവാക്കൾക്ക് കേന്ദ്ര സർക്കാർ കമ്പ്യൂട്ടറും ജോലിയും നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ജമ്മു കശ്മീരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വികസന കുതിപ്പിനെക്കുറിച്ച് സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം.

കശ്മീർ താഴ്‌വരയില്‍ നിന്ന് പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കല്ലേറ് സംഭവങ്ങളെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു അമിത് ഷായുടെ പ്രസ്താവന. ജമ്മുവിൽ 1,960 കോടി രൂപയ്ക്കടുത്ത വികസന പദ്ധതികളും അമിത് ഷാ പ്രഖ്യാപിച്ചു.

K editor

Read Previous

യൂറോപ്യൻ സന്ദർശനത്തിന് തുടക്കം; മുഖ്യമന്ത്രിയും സംഘവും നോർവേയിലെത്തി

Read Next

‘ഒരു തെക്കൻ തല്ല് കേസ്’ ഇനി നെറ്റ്ഫ്ലിക്സിൽ; റിലീസ് തീയതി പുറത്ത്