ഇന്ന് വിദ്യാരംഭം; അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

തിരുവനന്തപുരം: ഇന്ന്, വിജയദശമി ദിനത്തിൽ, ആയിരക്കണക്കിന് കുട്ടികൾ അറിവിന്‍റെ ആദ്യാക്ഷരം എഴുതും. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും തിരൂർ തുഞ്ചൻ പറമ്പിലും നൂറുകണക്കിന് കുട്ടികൾ അറിവിന്‍റെ ആദ്യാക്ഷരങ്ങൾ എഴുതും.

പല ക്ഷേത്രങ്ങളിലും പ്രമുഖർ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിക്കും. നൃത്തം ഉൾപ്പെടെയുള്ള കലാരൂപങ്ങളിലും വിദ്യാരംഭം ഉണ്ട്.

Read Previous

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂർ ഇന്നും കേരളത്തിൽ വോട്ട് തേടും

Read Next

ഇന്ന് മുതൽ നാല് പ്രധാന നഗരങ്ങളിൽ ജിയോ 5G