ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും സോണി പിക്ചേഴ്സ് നെറ്റ്വർക്ക് ഇന്ത്യയും ലയിപ്പിക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നൽകി. ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നാണ് റിപ്പോർട്ട്.
ലയനത്തോടെ, കമ്പനി രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനികളിലൊന്നായി മാറും. വിപണി ആധിപത്യം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സിസിഎ വ്യക്തമാക്കിയിട്ടുണ്ട്.
2022 ജൂലൈ 29 ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) സീയും സോണിയും ലയിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 22നാണ് ഇരു കമ്പനികളുടെയും ലയനം ആദ്യമായി പ്രഖ്യാപിച്ചത്. 90 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബർ 21ന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.