സൗജന്യ വൈദ്യുതി പദ്ധതിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി (എഎപി) സംസ്ഥാനത്ത് പ്രഖ്യാപിച്ച സൗജന്യ വൈദ്യുതി പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നേരത്തെ ലഫ്റ്റനന്‍റ് ഗവർണർ വി.കെ.സക്സേന പദ്ധതിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ പരാമർശം.

ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാർ അവതരിപ്പിച്ച വൈദ്യുതി പദ്ധതിയിലെ സബ്സിഡിയിലെ ക്രമക്കേടുകൾ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സക്സേന സർക്കാരിന് നിർദേശം നൽകി. ഇത് സംബന്ധിച്ച നിർദ്ദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്.

K editor

Read Previous

മടങ്ങിവരും, പ്രതികാരം ചെയ്യും; കർണാടകയിൽ പോപ്പുലർ ഫ്രണ്ടിന്റെ ചുവരെഴുത്തുകൾ

Read Next

അമിത് ഷാ കശ്മീരിലെ പഹാടി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ സംവരണം പ്രഖ്യാപിച്ചു