പഴക്കടയിൽനിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ച് പൊലീസുകാരൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഇടുക്കി എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബാണ് 600 രൂപ വിലവരുന്ന 10 കിലോ മാമ്പഴം കവർന്നത്. ബുധനാഴ്ച അർദ്ധരാത്രി കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മോഷണം.

രാവിലെ കടയുടമ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനത്തിന്‍റെ നമ്പർ ഉൾപ്പെടെ വ്യക്തമായത് പ്രതിയെ കണ്ടെത്താൻ സഹായിച്ചു.

മാമ്പഴം ബോക്സിൽ നിന്ന് പുറത്തെടുത്ത് സ്കൂട്ടറിൽ ഇടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിശപ്പ് മൂലമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തത്.

Read Previous

ഫോൺ പേയുടെ ആസ്ഥാനം ഇനി ഇന്ത്യ; നടപടിക്രമങ്ങൾ പൂർത്തിയാക്കി

Read Next

ലൂസിഫറില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടായിരുന്നില്ല, ഗോഡ്‍ഫാദര്‍ ഏവരെയും തൃപ്തിപ്പെടുത്തുമെന്ന് ചിരഞ്ജീവി