ഭാരത് ജോഡോ യാത്ര; കർണാടകയിൽ നേതാക്കളെ നേരിൽ കണ്ട് സോണിയാ ഗാന്ധി

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ എത്തിയ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധി കർണാടകയിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. നേതൃത്വത്തിലെ ഭിന്നതയിൽ സോണിയാ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചു. ഒരുമിച്ച് നിൽക്കാനും ഇവർക്ക് നിർദ്ദേശം നൽകി. സോണിയാ ഇന്നും നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

സോണിയാ ഗാന്ധിയുടെ പിന്തുണയോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയുടെ സ്ഥാനാർത്ഥിത്വം ചർച്ചയായി. മൈസൂരുവിലെ കബനി റിസോർട്ടിൽ ഇന്നലെ രാത്രിയാണ് നേതാക്കളുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ച നടന്നത്.

Read Previous

കരിപ്പൂർ വിമാനത്താവളത്തിലെ നവീകരിച്ച എമിഗ്രേഷൻ ഹാൾ തുറന്നു

Read Next

സുപ്രീം കോടതി ജഡ്ജിയായി 4 പേരെ ഉയര്‍ത്താന്‍ അംഗീകാരം തേടി ചീഫ് ജസ്റ്റിസ്