ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 9ന് ചിത്രം തിയേറ്ററുകളിലെത്തും. കജോളാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
‘സുജാത’ എന്ന കഥാപാത്രത്തെയാണ് കാജോൾ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ കൈകാര്യം ചെയ്യുന്ന അമ്മയാണ് ‘സുജാത’. ചിത്രത്തിന്റെ പ്രമേയം യഥാർത്ഥ കഥയാണ്. സമീർ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സൂരജ് സിംഗും ശ്രദ്ധ അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിലീവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസ് എന്നിവയാണ് ബാനര്‍. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ‘ദി ലാസ്റ്റ് ഹുറാ’ എന്നാണ് ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. ഇത് പിന്നീട് മാറ്റുകയായിരുന്നു.