ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് :അപകീർത്തികരമായ വാർത്തയ്ക്കെതിരെ ഫയൽ ചെയ്ത കേസ് തള്ളിക്കളഞ്ഞ മുൻസിഫ് കോടതി വിധിക്കെതിരെ യുവാവ് നൽകിയ അപ്പീൽ സബ് കോടതി ഫയലിൽ സ്വീകരിച്ചു. മലബാർ വാർത്ത സായ്ഹന സായാഹ്ന പത്രത്തിന്റെ പത്രാധിപർക്കും, പ്രിന്റർ ആന്റ് പബ്ലിഷർക്കും, സ്റ്റാഫ് ലേഖകനും നോട്ടീസയക്കാൻ കോടതി ഉത്തരവായി.
കാഞ്ഞങ്ങാട് സൗത്ത് നദീറാസ് മൻസിലിൽ താമസിക്കുന്ന അബ്ദുൾ ഹമീദിന്റെ മകൻ സലീമാണ് 39, ഹൊസ്ദുർഗ് മുൻസിഫ് കോടതി വിധിക്കെതിരെ കാഞ്ഞങ്ങാട് സബ് കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. പുതിയകോട്ടയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലബാർ വാർത്ത സായാഹ്ന പത്രത്തിന്റെ പ്രിന്റർ, പബ്ലിഷർ, മുഖ്യപത്രാധിപർ, സ്റ്റാഫ് റിപ്പോർട്ടർ എന്നിവർ ഈ മാസം 16 ന് സബ്കോടതി യിൽ ഹാജരാകാൻ സബ്കോടതി നോട്ടീസയച്ചു.
കൊവ്വൽപ്പള്ളി ലേറ്റസ്റ്റ് ഒാഫീസിന് സമീപം പ്രവർത്തിക്കുന്ന ഫുൾ ഒാപ്ഷൻ എന്ന കാർ അനുബന്ധ ഉപകരണങ്ങളുടെ വില്പന സ്ഥാപനത്തിന്റെ ഉടമയാണ് പരാതിക്കാരൻ. പ്രസ്തുത സ്ഥാപനം ലൈസൻസില്ലാതെ പ്രവർത്തിക്കുകയാണെന്നും കാഞ്ഞങ്ങാട് നഗരസഭയിലെ ക്ലർക്കായ സഹോദരൻ അൻവറിന്റെ സഹായത്തോടെയാണ്, സ്ഥാപനം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതെന്നും, ഇവിടെ കാറുകൾക്ക് ഘടിപ്പിക്കുന്ന സാധന സാമഗ്രികളെല്ലാം നിലവാരം കുറഞ്ഞതാണെന്നടക്കമുള്ള പരാമർശത്തോടെ മലബാർ പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരെയാണ് സലീം മുൻസിഫ് കോടതിയെ സമീപിച്ചതെ
ങ്കിലും കോടതി അന്യായം തള്ളിയതിനെ തുടർന്നാണ് സബ് കോടതിയിൽ അപ്പീൽ നൽകിയത്.