പഞ്ചാബിൽ ‘ഓപ്പറേഷൻ ലോട്ടസ്’ പരാജയപ്പെട്ടുവെന്ന് ഭഗവന്ത് മാൻ

ന്യൂഡൽഹി: പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. ‘ഓപ്പറേഷൻ ലോട്ടസ്’ പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.

25 കോടി രൂപ വീതം വാഗ്ദാനം ചെയ്താണ് ബിജെപി 10 എംഎൽഎമാരെ സമീപിച്ചതെന്നാണ് ആരോപണം. തുടർന്നാണ് വിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം, ശൂന്യവേളയിൽ വിഷയം ചർച്ച ചെയ്യണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം സ്പീക്കർ തള്ളി. ഇതോടെ കോണ്‍ഗ്രസ് ഇറങ്ങിപ്പോയി.

Read Previous

കോടിയേരിക്കെതിരെ അവഹേളന പോസ്റ്റ്; ഒരാൾ അറസ്റ്റിൽ

Read Next

വാതുവെപ്പ് പരസ്യങ്ങള്‍ നല്‍കരുത്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌