ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അബുദാബി: റെക്കോർഡ് വിലയ്ക്കു ഫാൽക്കൺ പക്ഷിയെ ലേലം ചെയ്ത് 19–ാമത് രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്സിബിഷൻ (അഡിഹെക്സ്)ചരിത്രം സൃഷ്ടിച്ചു. ലേലത്തിന്റെ അവസാന ദിവസം, പ്യുവർ ഗൈർ അമേരിക്കൻ അൾട്രാ വൈറ്റ് ഇനം പ്രാപ്പിടിയനെ ഏകദേശം 2.25 കോടി രൂപയ്ക്ക് (10,10,000 ദിർഹം) ലേലം ചെയ്തു. അഡിഹെക്സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലമാണിതെന്ന് ലേലത്തിന്റെ സംഘാടകരായ എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് പറഞ്ഞു.
അതേസമയം, ലേലം പിടിച്ച സ്വദേശിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് ലേലത്തിൽ പങ്കെടുക്കാനും കാണാനും എത്തിയത്. പ്രദർശനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച ഇനം ഫാൽക്കൺ പക്ഷികളെ അബുദാബിയിൽ എത്തിച്ചു.
ഇതിനുപുറമെ, നൂതനവും പരമ്പരാഗതവുമായ വേട്ടയാടൽ ഉപകരണങ്ങളും വാഹനങ്ങൾ, കുതിര, ഒട്ടകം, നായ തുടങ്ങി നവീനവും പരമ്പരാഗതവുമായ വേട്ട ഉപകരണങ്ങളും അനുബന്ധ ഉൽപന്നങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. മധ്യപൂർവദേശ, ആഫ്രിക്കൻ മേഖലകളിലെ ഏറ്റവും വലിയ പ്രദർശനത്തിൽ 44 രാജ്യങ്ങളിലെ 680 പ്രദർശകർ പങ്കെടുത്തു.