ഭാരത് ജോഡോ യാത്രയോടൊപ്പം ചേരാൻ സോണിയയും പ്രിയങ്കയും

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ഒക്ടോബർ ആറിന് യാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഇരുവരും കർണാടകയിലേക്ക് പോകും. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സോണിയാ ഗാന്ധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 30നാണ് കർണാടകത്തിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവർത്തകരാണ് പദയാത്രയിൽ പങ്കെടുക്കുന്നത്.

കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി രാഹുലും സംഘവും സഞ്ചരിക്കും. 

Read Previous

ചൈനയിൽ നിന്ന് വ്യവസായങ്ങളെ ആകർഷിക്കാൻ ഇന്ത്യ; 1.2 ട്രില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി

Read Next

അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവര്‍ പദവി രാജിവെക്കണം; നിര്‍ദേശവുമായി കോണ്‍ഗ്രസ്