ഡോളര്‍ കടത്തിയ വിദേശ പൗരനെ ശിവശങ്കറിന് അറിയാമായിരുന്നെന്ന് കസ്റ്റംസ്

കൊച്ചി: കേരളത്തിൽ നിന്ന് വൻ തോതിൽ വിദേശത്തേക്ക് ഡോളർ കടത്തിയ ഈജിപ്ഷ്യൻ പൗരനെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് കസ്റ്റംസ്.

മൊഴി വൈരുദ്ധ്യങ്ങൾ ഉൾപ്പെടെ ശിവശങ്കറിന്‍റെ വാട്സാപ്പ് ചാറ്റുകൾ തെളിവായി കസ്റ്റംസ് കണ്ടെത്തി. ഡോളർ കടത്ത് കേസിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും ഇത് ഉൾപ്പെടുത്തി.

ഡോളർ കടത്ത് കേസിൽ കാര്യമായ തെളിവുകൾ കിട്ടിയില്ലെങ്കിലും ശിവശങ്കറിന്‍റെ മൊഴികൾ സംശയാസ്പദമാണെന്ന് സ്ഥാപിക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടുണ്ട്.

Read Previous

മഹിഷാസുരന് പകരം ഗാന്ധിജിയുടെ രൂപം;ഹിന്ദു മഹാസഭ സ്ഥാപിച്ച പ്രതിമ വിവാദത്തില്‍

Read Next

എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന്റെ നട തുറക്കുന്നു