പോപ്പുലര്‍ ഫ്രണ്ട് നിരോധനം; അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എൻഐഎ

കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എൻ.ഐ.എ കോടതിയാണ് അപേക്ഷ പരിഗണിക്കുക. ഈ മാസം 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന അബ്ദുൾ സത്താർ നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ്.
 
പ്രാഥമിക ചോദ്യംചെയ്യല്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍.ഐ.എ സംഘം കോടതിയില്‍ നൽകിയിട്ടുള്ള അപേക്ഷ.

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിലെ അക്രമ സംഭവങ്ങളിൽ, കേരളത്തിലെ മുഴുവൻ കേസുകളിലും അബ്ദുൾ സത്താറിനെ പ്രതിയാക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

Read Previous

കോടിയേരിയുടെ ഭൗതികശരീരം ജന്മനാട്ടിൽ; ഇന്ന് സംസ്കാരം

Read Next

ആറ് വയസുകാരനെ ബലി നൽകിയ സംഭവം ; രണ്ട് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ