വൃഷ്ടി പ്രദേശത്ത് കനത്ത മഴ; മലമ്പുഴ ഡാം തുറന്നു 

പാലക്കാട്: വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം തുറന്നു. വൈകിട്ട് 5 മണിയോടെയാണ് ഡാം തുറന്നത്. ഡാമിന്‍റെ നാല് ഷട്ടറുകളും 15 സെന്‍റിമീറ്റർ വീതമാണ് തുറന്നത്.

വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് വെള്ളം തുറന്ന് വിടുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.

അണക്കെട്ടിലെ വെള്ളം തുറന്ന് വിട്ടതിനാൽ കൽപ്പാത്തിപ്പുഴയുടെയും മുക്കൈപ്പുഴയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ നേരത്തെ പ്രവചിച്ചിരുന്നു.

Read Previous

ഗാന്ധിജിയെ അനുസ്മരിച്ച് രാജ്യം: രാജ്ഘട്ടിലെത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

Read Next

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്