ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് നടന്നാൽ ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഇന്‍റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച അദ്ദേഹം പാർട്ടിക്ക് വലിയ പിന്തുണയുണ്ടെന്നും പറഞ്ഞു.
ഗുജറാത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ എഎപി ജയിക്കും. ആം ആദ്മിക്കുള്ള വോട്ടുകള്‍ ചോർത്താൻ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതിനായി ഇരുവരും രഹസ്യമായി കൂടിക്കാഴ്ച നടത്തുകയാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ബിജെപി ഇതര വോട്ടുകൾ ഭിന്നിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും എഎപി വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും കെജ്‌രിവാൾ പറഞ്ഞു. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കെജ്‌രിവാളിന്‍റെ പ്രതികരണം.
ഗുജറാത്തിൽ ആകെയുള്ള 182 സീറ്റുകളിൽ 10 ൽ കൂടുതൽ നേടാൻ കോണ്‍ഗ്രസിന് സാധിക്കില്ല. വിജയിക്കുന്നവർ പിന്നീട് ബിജെപിയിൽ ചേരും. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് വ്യര്‍ഥമാണ്. ബിജെപിയില്‍ അസ്വസ്ഥരായ എല്ലാവരും എഎപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.