കോടിയേരിയുടെ വിലാപയാത്ര തലശ്ശേരിയിലെത്തി; ഒഴുകിയെത്തി ജനങ്ങൾ

കണ്ണൂര്‍: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗൺഹാളിലെത്തി. പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വിലാപയാത്ര തലശ്ശേരിയിലെത്തിയത്.

പ്രിയപ്പെട്ട സഖാവിനെ അവസാനമായി കാണാനായി വലിയ ജനക്കൂട്ടമാണ് തലശേരിയിലേക്ക് ഒഴുകിയെത്തുന്നത്. തലശേരിയിൽ രാത്രി 12 മണി വരെ പൊതുദർശനം ഉണ്ടായിരിക്കും. നാളെ രാവിലെ 10 മണി വരെ കോടിയേരി മാടപ്പീടികയിലെ വീട്ടിൽ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 11 മുതൽ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും.

സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത് പൂർണ ബഹുമതികളോടെ നടക്കും. ബന്ധുക്കളും മുതിർന്ന പാർട്ടി നേതാക്കളും മന്ത്രിമാരും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.

Read Previous

ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കരുത്;വ്യത്യസ്ത നിർദ്ദേശവുമായി ഊബർ ഡ്രൈവർ

Read Next

‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’; റിലീസ് തീയതി പ്രഖ്യാപിച്ചു