ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖർ സൽമാന്‍റെ ‘കിംഗ് ഓഫ് കോത്ത’. ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് സൂചന. ദുൽഖറും ഗോകുലും ഒരുമിച്ചുള്ള ചിത്രം സിനിമയുടെ ലൊക്കേഷനിൽ നിന്നാണെന്ന തരത്തിൽ വൈറലാവുകയാണ്.
ദുൽഖറിന്‍റെ നിർമ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.
‘കിംഗ് ഓഫ് കൊത്ത’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് ഈ ചിത്രവും ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.