ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് fരാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള അനുഭവസമ്പത്ത് മല്ലികാർജുൻ ഖാർഗെയ്ക്കുണ്ടെന്ന് ഗെഹ്ലോട്ട് പറഞ്ഞു. അദ്ദേഹത്തിന് ശുദ്ധമായ ഹൃദയമുണ്ടെന്നും ഖാർഗെ ഒരു ദളിതാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഖാർഗെ വിജയിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞതായാണ് റിപ്പോർട്ട്.
രാജസ്ഥാന് സെക്രട്ടറിയേറ്റില്‍ മഹാത്മാഗാന്ധിക്ക് ആദരം അര്‍പ്പിച്ച ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പ്രഖ്യാപനം. തരൂര്‍ നല്ല മനുഷ്യനാണെന്നും ഉയര്‍ന്ന ചിന്താഗതിയുണ്ടെന്നും പക്ഷേ വരേണ്യവര്‍ഗത്തില്‍ നിന്നുള്ളയാളാണെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.