ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ഡൽഹിയിൽ ഇനി മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല. ഒക്ടോബർ 25 മുതൽ പെട്രോൾ പമ്പുകളിൽ ഇന്ധനം വാങ്ങുന്നതിന് ഡൽഹിയിലെ വാഹന ഉടമകൾ മലിനീകരണ നിയന്ത്രണ (പിയുസി) സർട്ടിഫിക്കറ്റുകൾ നിർബന്ധമായും കൈവശം വയ്ക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.
പരിസ്ഥിതി, ഗതാഗതം, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ നടപടിക്രമങ്ങളും പദ്ധതി നടത്തിപ്പും യോഗത്തിൽ ചർച്ച ചെയ്തു. ഡൽഹിയിലെ വായു മലിനീകരണത്തിനു പ്രധാന കാരണം വാഹനങ്ങളിൽ നിന്നുള്ള പുകയാണെന്ന് കണ്ടെത്തിയതിനാലാണ് നടപടി. പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നതിന് വായു മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പിയുസി) നിർബന്ധമാക്കിയുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കുമെന്നും ഗോപാൽ റായ് പറഞ്ഞു