ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്തുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ലെന്നും സാമാന്യമായുള്ള ധാരണയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ തന്റെ പുതിയ ചിത്രമായ റോഷാക്കിന്റെ പ്രമോഷന് നടന്ന വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.
അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്നുവന്ന വിവാദങ്ങൾ ചോദ്യങ്ങളുടെ പ്രശ്നം മൂലമാണോ അതോ ഉത്തരങ്ങളുടെ പ്രശ്നമായാണോ എന്നാണ് മമ്മൂട്ടിയോട് വാർത്താസമ്മേളനത്തിൽ ചോദിച്ചത്. നമ്മൾ തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാൻ വഴിയില്ല. അത് ചർച്ച ചെയ്യാൻ പോയാൽ ഒരു ദിവസം മതിയാകില്ലെന്നും മമ്മൂട്ടി പറഞ്ഞു.
ഓരോരുത്തരും അവർ അഭിമുഖീകരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. അത് നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ഒരു ധാരണയാണ് വേണ്ടത്. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.