ആരാധകർ ഏറെ; ലാഭമുണ്ടാക്കി മലക്കപ്പാറ കെ.എസ്.ആർ.ടി.സി സർവീസ്

മലക്കപ്പാറയിലെ വനം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വൈകീട്ട് ചാലക്കുടിക്ക് മടങ്ങാന്‍ മാര്‍ഗമില്ലെന്നറിയിച്ചപ്പോള്‍ കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ഒരു സർവീസ് ആരംഭിച്ചു. പലരും അത് മണ്ടത്തരമാണെന്ന് പറഞ്ഞു. എന്നാൽ, നാല് വർഷം മുമ്പ് സെപ്റ്റംബർ 30ന് ആരംഭിച്ച ഈ സർവീസ് ഇപ്പോൾ ഏറ്റവും ലാഭകരമായ ഒന്നാണ്. ടൂറിസം ട്രിപ് എന്ന ആശയത്തിനും ഈ വണ്ടി വഴിയൊരുക്കി.

അതിരപ്പിള്ളിയുടെയും വാഴച്ചാലിന്‍റെയും വനസൗന്ദര്യം ആസ്വദിച്ച് അങ്ങോട്ടും ഇങ്ങോട്ടുമായി 180 കിലോമീറ്റര്‍ ഓടുന്ന ഈ രാത്രിവണ്ടിയിൽ ഇപ്പൊൾ കാലുകുത്താൻ സ്ഥലമില്ലാത്ത തിരക്കാണ്. ‘ഒറ്റയാന്‍’ എന്ന് പേരിട്ട് സ്റ്റിക്കറും അലങ്കാരങ്ങളും ഒട്ടിച്ച ഈ വണ്ടിക്ക് ഇന്നുള്ളത് രണ്ടായിരത്തിലധികം ആരാധകര്‍. ആരാധകർക്ക് ഒരു ഫേസ്ബുക്ക് ഗ്രൂപ്പും നാല് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുമുണ്ട്. പാട്ടുവെച്ച് കാട്ടിലൂടെ ഓടുന്ന ഒറ്റയാന് മ്യൂസിക് സിസ്റ്റം വാങ്ങി നല്‍കിയതും ആരാധകർ തന്നെ.

Read Previous

ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി കേരളത്തിന്റെ ഉരു

Read Next

ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ല, സാമാന്യ ധാരണയാണ് വേണ്ടത്: മമ്മൂട്ടി