ഫോണിൽ ഹലോയ്ക്ക് പകരം വന്ദേമാതരം ഉപയോഗിക്കുക; ജീവനക്കാരോട് മഹാരാഷ്ട്ര സർക്കാർ

മുംബൈ: എല്ലാ സർക്കാർ ജീവനക്കാരും പൗരന്മാരിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നോ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’യ്ക്ക് പകരം ‘വന്ദേമാതരം’ എന്ന് അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാർ. ശനിയാഴ്ചയാണ് ഇതു നിർബന്ധമാക്കി മഹാരാഷ്ട്ര പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. സർക്കാർ ധനസഹായമുള്ള സ്ഥാപനങ്ങളിലും ഇതു പാലിക്കണം

‘ഹലോ’ എന്ന വാക്ക് പാശ്ചാത്യ സംസ്കാരത്തിന്‍റെ അനുകരണമാണെന്നും ഇത് ഒഴിവാക്കി വന്ദേമാതരം ഉപയോഗിച്ച് തുടങ്ങണമെന്നും ഉത്തരവിൽ പറയുന്നു. മന്ത്രി സുധീർ മുൻഗന്തിവാറാണ് ഈ നിർദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ദേശീയതയെ പ്രതിഫലിപ്പിക്കുന്ന ഏത് തുല്യമായ വാക്കും ഉപയോഗിക്കാമെന്ന് പിന്നീട് ഇതിൽ നിന്ന് പിന്മാറിയ മന്ത്രി പറഞ്ഞിരുന്നു.

K editor

Read Previous

പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

Read Next

ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി കേരളത്തിന്റെ ഉരു