പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി ഇരയുടെ കുഞ്ഞനുജനെക്കൊണ്ട് കിടക്ക വിരിപ്പിച്ചു

നീലേശ്വരം: തൈക്കടപ്പുറം സിറോഡ് പീഡനക്കേസുകളിൽ പടന്നക്കാട് ഞാണിക്കടവിലെ ക്വിന്റൽ മുഹമ്മദ് പ്രതിയായ കേസിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രമൊരുങ്ങി. പെൺകുട്ടിക്ക് 13 വയസ് പ്രായമുള്ളപ്പോൾ ഞാണിക്കടവിലെ ഇരുനില വീട്ടിലെത്തിച്ച പ്രതി ക്വിന്റൽ മുഹമ്മദ് പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനായി കിടക്ക വിരി പുതപ്പിച്ചത്, പെൺകുട്ടിയുടെ സ്വന്തം കുഞ്ഞനുജനെക്കൊണ്ടാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.


2018 ൽ എട്ടാം തരത്തിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ക്വിന്റൽ മുഹമ്മദ് തന്റെ ഇരുചക്ര വാഹനത്തിൽ ഇരു നില വീട്ടിലേക്ക് കൂട്ടികൊണ്ടു പോയാണ് പീഡിപ്പിച്ചത്.  നീലേശ്വരത്ത് നിന്നും, മോട്ടോർ ബൈക്കിൽ പെൺകുട്ടിയേയും അന്ന് നാലാം തരത്തിൽ പഠിച്ചിരുന്ന എട്ടു വയസ്സുകാരൻ അനുജനെയും ഒപ്പം കയറ്റി, പ്രതി നേരെ യാത്ര തിരിച്ചത് കാഞ്ഞങ്ങാട്ടേക്കാണ് .കാഞ്ഞങ്ങാട്ടെ ഒരു കടയിൽ നിന്നും ക്വിന്റൽ മുഹമ്മദ് പെൺകുട്ടിക്ക് ചെരുപ്പ് വാങ്ങി കൊടുക്കുകയും ഇരുവരെയും ബൈക്കിൽ ഞാണിക്കടവിലെ വീട്ടിലെത്തിക്കുകയും ചെയ്തു.


വീടിന്റെ മുകൾ നിലയിലെത്തിച്ച ശേഷം ആൺകുട്ടിയോട് മുറിയിൽ കിടക്ക വിരിക്കാൻ മുഹമ്മദ് നിർദ്ദേശിച്ചതനുസരിച്ച് കുട്ടി കിടക്ക വിരിച്ചു.  ശേഷം മുറിയിൽ നിന്നും ഇറങ്ങിപ്പോകാൻ നിർദ്ദേശിച്ചതിനെത്തുടർന്ന് കുട്ടി വീടിന്റെ താഴത്തെ നിലയിലെത്തി. പിന്നീടാണ് പ്രതി പെൺക്കുട്ടിയെ മുറിക്കകത്ത് പീഡിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു വീട്ടിലെത്തിയ ഉടൻ പെൺകുട്ടി സ്വന്തം പിതാവിനോട് പീഡന വിവരങ്ങൾ തുറന്നു പറഞ്ഞുവെങ്കിലും, പീഡന വിവരം മറ്റാരോടും പറയരുതെന്ന് പിതാവ് ശട്ടം കെട്ടി.


ക്വിന്റൽ മുഹമ്മദ് പ്രതിയായ കേസിൽ, സംഭവം പോലീസിൽ നിന്നും മറച്ചു വെച്ചുവെന്ന കുറ്റം ചുമത്തി പിതാവിനെ കൂട്ടു പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. സഹോദരിയേയും തന്നെയും ഞാണിക്കടവിലെ വീട്ടിലെത്തിച്ചതും ചെരിപ്പ് വാങ്ങിക്കൊടുത്തതും , കിടക്ക വിരിപ്പിച്ചതുമുൾപ്പെടെ നടന്ന സംഭവങ്ങളിൽ അനുജൻ പോലീസിന് നൽകിയ മൊഴി കേസിൽ നിർണ്ണായകമാകും. ഈ കുറ്റപത്രത്തിൽ ഉറച്ച സാക്ഷി സഹോദരനാണ്. മൊത്തം 20 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത് സഹോദരൻ മാത്രമാണ് ഈ കേസ്സിൽ ദൃക്സാക്ഷി. സംഭവം നടന്നത്.


മൂന്ന് വർഷം മുമ്പായതിനാൽ , സംഭവ സമയത്ത് ധരിച്ചിരുന്ന പെൺകുട്ടിയുടെ വസ്ത്രങ്ങൾ കിടക്ക വിരി ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കാനും പെൺകുട്ടിക്ക് ചെരുപ്പ് വാങ്ങിയ കാഞ്ഞങ്ങാട്ടെ കട കണ്ടെത്താനും പോലീസിനായില്ല.
പ്രതി ക്വിന്റൽ മുഹമ്മദിന്റെ ലൈംഗികശേഷി പരിശോധിച്ച് പോലീസ് ഉറപ്പാക്കിയിരുന്നു.  പീഡനത്തിനിരയായ പെൺകുട്ടിയുടെയും ദൃക്സാക്ഷിയായ സഹോദരന്റെയും, മൊഴിയുടെ ബലത്തിൽ ഈ കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന വിശ്വാസത്തിലാണ് കേസന്വേഷണം പൂർത്തിയാക്കിയ ചീമേനി പോലീസ് ഇൻസ്പെക്ടർ എ. അനിൽകുമാറിനുള്ളത്.


അദ്ദേഹമാണ് ഈ കേസിൽ കുറ്റപത്രം തയ്യാറാക്കിയത്. കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായി കുറ്റപത്രത്തിന്റെ പകർപ്പ് പരിശോധിക്കാൻ ൽകാൻ കണ്ണൂർ ഡിഐജിക്ക് കൈമാറിയിട്ടുണ്ട്. അടുത്ത ദിവസം തിരികെ ലഭിക്കുന്ന കുറ്റപത്രം കോടതിക്ക് കൈമാറും.  പോലീസിനെ ഏറെ വട്ടം കറക്കി ഒളിവിൽപ്പോയ കിന്റൽ മുഹമ്മദ് കഴിഞ്ഞ മാസം കാഞ്ഞങ്ങാട് ഡിവൈ എസ്.പി, എം.പി. വിനോദ് മുമ്പാകെ കീഴടങ്ങുകയും കോടതിയിൽ നിന് റിമാൻഡിൽ പോവുകയുമായിരുന്നു.

LatestDaily

Read Previous

അനശ്വര വസ്ത്രാലയം അടച്ചുപൂട്ടി, 15 തൊഴിലാളികൾ പെരുവഴിയിൽ

Read Next

മൽസ്യത്തൊഴിലാളി വീണതാണെന്ന് തീരം വിശ്വസിക്കുന്നില്ല