ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂദല്‍ഹി: പാർട്ടിയുടെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും നിഷ്പക്ഷരായി തുടരുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞിരുന്നതായി കോൺഗ്രസ് എംപി ശശി തരൂർ.
മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകം സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 1956 ഒക്ടോബർ 14-ന് ബി.ആർ അംബേദ്കർ തന്‍റെ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയിൽ തരൂർ പാർട്ടിയുടെ അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങളെ താൻ കണ്ടിരുന്നുവെന്നും ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് അവർ തന്നോട് പറഞ്ഞതായും തരൂർ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.