ഇന്ന് നടത്താനിരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ ഞായറാഴ്ച നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളും മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വ്യാഴാഴ്ചയാണ് പരിപാടി നടക്കുക.

ഞായറാഴ്ച തിരുവനന്തപുരത്ത് നടത്താനിരുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണ ഉദ്ഘാടന പരിപാടികളും റദ്ദാക്കിയതായി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

ലഹരി ഉപയോഗത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി കേരള സായുധ പോലീസും സ്റ്റുഡന്‍റ് പോലീസ് കേഡറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൂട്ട ഓട്ടവും മാറ്റിവെച്ചു.

Read Previous

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

Read Next

ട്വിൻ ടവറിന് പിന്നാലെ പൂനെയിലെ പാലവും നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു