ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നാല് പതിറ്റാണ്ടുകാലം കാഞ്ഞങ്ങാട് നഗരത്തിൽ പ്രവർത്തിച്ച വസ്ത്ര വ്യാപാര സ്ഥാപനം അനശ്വര വസ്ത്രാലയം അടച്ചു പൂട്ടി. വസ്ത്രാലയത്തിലെ തൊഴിലാളികൾ ഇന്ന് രാവിലെ കടയിലെത്തിയപ്പോഴാണ് വസ്ത്രാലയം അടച്ചു പൂട്ടിയതായി വിവരം ലഭിച്ചത്.
സ്ത്രീകളും പുരുഷൻമാരുമടക്കം 15 തൊഴിലാളികൾ വർഷങ്ങളായി അനശ്വരയിൽ ജോലി നോക്കി വരികയാണ്. ഇവരെയെല്ലാം പെരുവഴിയിലാക്കിക്കൊണ്ടാണ് ഒക്ടോബർ 10 ശനിയാഴ്ച രാത്രി വസ്ത്രാലയം അടച്ചുപൂട്ടിയത്. 15 വർഷം വരെ സർവ്വീസുള്ള ജീവനക്കാർ ഈ സ്ഥാപനത്തിലുണ്ടെങ്കിലും, വസ്ത്രാലയം എന്നെന്നേക്കുമായി അടച്ചു പൂട്ടുന്ന കാര്യത്തിൽ ജീവനക്കാർക്കൊന്നും യാതൊരു മുന്നറിയിപ്പുമുണ്ടായിരുന്നില്ല.
ടൗൺ ബസ്്സ്റ്റാന്റിനോട് ചേർന്നുള്ള ഈ വസ്ത്രാലയത്തിൽ ഇന്ന് രാവിലെ 8-30 മണിക്ക് പതിവു പോലെ ജോലിക്കെത്തിയ തൊഴിലാളികൾ കട പൂട്ടിയതറിഞ്ഞ് വരാന്തയിൽ കുത്തിയിരുന്നു. സംഭവമറിഞ്ഞതിനെ തുടർന്ന് സിഐടിയു തൊഴിലാളി യൂണിയൻ, അനശ്വര വസ്ത്രാലയം ജീവനക്കാരുടെ പ്രശ്നത്തിൽ ഇടപെടുകയും,
വസ്ത്രാലയത്തിന്റെ സ്ഥാപകൻ പരേതനായ മൊയ്തീൻ കുഞ്ഞിയുടെ ആൺമക്കളുമായി ബന്ധപ്പെടുകയും, ചർച്ച നടത്തുകയും ചെയ്തു വരിയകയാണ്.
സിഐടിയു നേതാവ് കാറ്റാടി കുമാരൻ ചർച്ചയ്ക്ക് നേതൃത്വം നൽകി. ശനിയാഴ്ച രാത്രിയിൽ തുറന്ന വസ്ത്രാലയത്തിൽ നിന്ന് മുഴുവൻ വസ്ത്രങ്ങളും രായ്ക്കു രാമാനം തമിഴ്നാട്ടിൽ നിന്നെത്തിയ ഏതോ പാണ്ടിക്കച്ചവടക്കാരൻ ലോറിയിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു.