പോപ്പുലർ ഫ്രണ്ട് നിയന്ത്രണത്തിലുള്ള ഓഫീസ് മുദ്ര വെച്ചു

സ്വന്തം ലേഖകൻ

പടന്ന : പോപ്പുലർ ഫ്രണ്ട്  ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ പടന്നയിൽ പ്രവർത്തിക്കുന്ന തീരം കൾച്ചറൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് പോലീസ് റെയ്ഡ് ചെയ്ത് മുദ്രവെച്ചു. ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് പോലീസെത്തി ഓഫീസ് മുദ്ര വെച്ചത്.

പടന്ന വൈദ്യുതി സെക്ഷൻ ഓഫീസിന് സമീപം നാലു സെന്റ് ഭൂമിയിൽ സ്വന്തം കെട്ടിടത്തിലാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്.  അബ്ദുൾ അസീസാണ് ചെയർമാൻ. ഓഫീസിലെ ഫർണ്ണിച്ചറുകൾ മറ്റു സാമഗ്രികൾ തുടങ്ങിയവ കണക്കെടുത്ത് രേഖപ്പെടുത്തി.  ചന്തേര പോലീസ് ഇൻസ്‌പെക്ടർ പി. നാരായണൻ, അഡീഷണൽ എസ്.. ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ഉണ്ടായിരുന്നു. ചിത്താരി വില്ലേജ് ഓഫീസർ അരുൺ, നീലേശ്വരം വില്ലേജ് ഓഫീസർ ബിജു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

LatestDaily

Read Previous

ഫെഡറലിസം സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് സ്റ്റാലിന്‍

Read Next

സിപിഎം അതികായന് വിട; കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു