ദേശീയ ഗെയിംസിൽ വനിതാ ഫെന്‍സിങ്ങില്‍ കേരളത്തിന് സ്വര്‍ണം

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളം മൂന്നാം സ്വർണം നേടി. വനിതകളുടെ വ്യക്തിഗത ഫെൻസിംഗ് ഇനത്തിൽ കേരളത്തിന്‍റെ രാധിക പ്രകാശാണ് സ്വർണം നേടിയത്. ഫോയില്‍ വിഭാഗത്തില്‍ മത്സരിച്ച രാധിക ഫൈനലില്‍ മണിപ്പൂരിന്റെ അനിതാ ദേവിയെ കീഴടക്കി.

15-12 എന്ന സ്കോറിനായിരുന്നു രാധികയുടെ ജയം. ഇന്ന് കേരളത്തിന്‍റെ രണ്ടാമത്തെ സ്വർണ മെഡൽ കൂടിയാണിത്. നേരത്തെ വനിതകളുടെ 4×100 മീറ്ററിൽ കേരളം സ്വർണം നേടിയിരുന്നു. ഫെൻസിംഗിൽ കേരളത്തിന്‍റെ രണ്ടാമത്തെ മെഡൽ കൂടിയാണിത്.

നേരത്തെ വനിതകളുടെ വ്യക്തിഗത സാബെര്‍ വിഭാഗത്തിൽ കേരളത്തിനായി ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കല മെഡൽ നേടിയിരുന്നു.

Read Previous

ആയുഷ് മേഖലയിൽ 97.77 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ കേരളം

Read Next

ഗാന്ധി ജയന്തി ദിനത്തിൽ പ്രതിജ്ഞ ചൊല്ലാന്‍ കെഎസ്ആര്‍ടിസി