ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് ചരക്ക് സേവന നികുതി വരുമാനത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബറിൽ രാജ്യത്തിന്‍റെ മൊത്തം ജിഎസ്ടി വരുമാനം 26 ശതമാനം വർദ്ധിച്ച് 1.47 ലക്ഷം കോടി രൂപയായി. തുടർച്ചയായ ഏഴാം മാസമാണ് ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപ കടക്കുന്നത്.
ഓഗസ്റ്റിൽ രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.43 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ മാസം മൊത്തം ജിഎസ്ടി വരുമാനം 1,47,686 കോടി രൂപയായിരുന്നു. ഇതിൽ സിജിഎസ്ടി 25,271 കോടി രൂപയും എസ്ജിഎസ്ടി 31,813 കോടി രൂപയും ഐജിഎസ്ടി 80,464 കോടി രൂപയും സിസിഎസ്ടി 10,137 കോടി രൂപയും ഉൾപ്പെടുന്നു.