ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയുടെ വിജയത്തിനായി പ്രവർത്തിക്കും. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കോൺഗ്രസ് പ്രസിഡന്‍റാകുന്ന അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എല്ലാ മുതിർന്ന നേതാക്കളും കൂടിയാലോചിച്ചാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
അതിനാൽ, ഖാർഗെയെ പിന്തുണയ്ക്കും. പാർട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ജനാധിപത്യത്തിന്‍റെ മനോഹാരിതയാണ്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. സി.പി.എമ്മിലോ ബി.ജെ.പിയിലോ മത്സരം നടക്കാറുണ്ടോ? ആരെയെങ്കിലും എവിടെയെങ്കിലും വച്ച് തീരുമാനിക്കുകയാണ് അവരുടെ രീതി. യോഗ്യതയുള്ള ആർക്കും മത്സരിക്കാമെന്നാണ് കോൺഗ്രസ് പറയുന്നത്. അത് ജനാധിപത്യ പാർട്ടിയുടെ മാത്രം സവിശേഷതയാണ്.
ഒൻപത് തവണ വിജയിക്കുകയും കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ മന്ത്രിയാവുകയും ചെയ്ത ദളിത് വിഭാഗത്തിൽ പെട്ട ഖാർഗെ കോൺഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരമാണ്. നേതൃത്വത്തിലേക്ക് വരുന്ന പരിചയസമ്പത്തുള്ള പുതിയ നേതാവാണ് അദ്ദേഹം. പ്രായം ഒരു ഘടകമല്ല. പ്രായമായവരെ പറഞ്ഞു വിടുന്നതിൽ യോജിപ്പില്ല. അവരുടെ അനുഭവ സമ്പത്ത് കൂടി പ്രയോജനപ്പെടുത്തണം. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ പിന്തുണയ്ക്കുന്നത് പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാക്കില്ലെന്നും സതീശൻ പറഞ്ഞു.