പേവിഷ വാക്സിന് ഗുണനിലവാരമുണ്ട്, പരിശോധനാഫലം ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: പേവിഷ പ്രതിരോധമരുന്ന് ഇമ്യൂണോഗ്ലോബുലിന്റെ ഗുണനിലവാര പരിശോധനാഫലം ലഭിച്ചു. മരുന്ന് ഗുണമേൻമയുള്ളതാണെന്ന് തെളിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സെൻട്രൽ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. കേരളം വാങ്ങിയ മരുന്നിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ആരോപണമുയർന്നിരുന്നു.

ഇതേ തുടർന്നാണ് പരിശോധനയ്ക്കയച്ചത്. റാബിസ് വാക്സിന്‍റെ ഗുണനിലവാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വാക്സിൻ നൽകിയിട്ടും പേവിഷ മരണം സംഭവിച്ചതിനെ തുടർന്നാണ് മരുന്നിന്റെ ഗുണനിലാവരത്തെപ്പറ്റി ആരോപണം ഉയർന്നത്.

K editor

Read Previous

ആദ്യഘട്ട കണക്കെടുപ്പ് പൂർത്തിയായി; ജീവിവൈവിധ്യത്തിൽ തിരുവനന്തപുരം വനമേഖല മുന്നിൽ

Read Next

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെയും ജഡ്ജിമാരുടെയും വിരമിക്കൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു