ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഭോപ്പാല്‍: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് അടുത്തിടെ കൊണ്ടുവന്ന ചീറ്റകളിൽ ഒരാൾ ഗർഭിണിയാണെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആശ’ എന്ന് പേരിട്ട ചീറ്റപ്പുലിയാണ് ഗര്‍ഭം ധരിച്ചതെന്നാണ് വിവരം. ഏഴ് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ജനിക്കാൻ പോകുന്ന ആദ്യ ചീറ്റയായിരിക്കുമിത്.
ഗർഭത്തിന്‍റെ എല്ലാ ലക്ഷണങ്ങളും ഹോർമോൺ അടയാളങ്ങളും ഈ ചീറ്റയിൽ പ്രകടമാണെന്ന് ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിരുന്നാലും, ആശ ഗർഭിണിയാണോ എന്ന് ഒക്ടോബർ അവസാനത്തോടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചാൽ ദേശീയ ഉദ്യാനത്തിൽ ചീറ്റയ്ക്ക് പ്രത്യേക പരിചരണവും സംരക്ഷണവും നൽകുമെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് (സിസിഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടർ മാർക്കർ പറഞ്ഞു.