ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വഴങ്ങി വി സി ഡോ.വി.പി മഹാദേവൻ പിള്ള. വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സേര്‍ച് കമ്മിറ്റി പ്രതിനിധിയെ നിര്‍ദേശിക്കുന്നതിനായി സെനറ്റ് യോഗം ഉടന്‍ വിളിക്കും. സെനറ്റ് പേര് നൽകാത്തതിനെ തുടർന്ന് ഗവർണർ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സെനറ്റ് വിളിച്ചു ചേർക്കാൻ മൂന്നു തവണ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇത്.
വി സിയുടെ നിയമനത്തിനായി രണ്ടംഗ സെർച്ച് കമ്മിറ്റിയെ ഗവർണർ നിയോഗിച്ചത് ചട്ട വിരുദ്ധമാണെന്ന് വി സി ആരോപിച്ചിരുന്നു. ഗവർണറുടെ നടപടി പിൻവലിക്കാനുള്ള സെനറ്റ് പ്രമേയത്തിന് മറുപടിയില്ലാത്തതിനാലാണ് സെനറ്റ് യോഗം വിളിക്കാത്തതെന്നായിരുന്നു വി സിയുടെ വിശദീകരണം.
സർവകലാശാലയുടെ നിലപാടിൽ മാറ്റമില്ലെന്ന് സിൻഡിക്കേറ്റ് യോഗത്തിന് ശേഷം വി സി ഡോ.വി.പി മഹാദേവൻ പിള്ള ഗവർണറെ രേഖാമൂലം അറിയിച്ചു. സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനവുമായി മുന്നോട്ട് പോകേണ്ടതിനാൽ ഗവർണറുടെ നിലപാടിലും മാറ്റമില്ലെന്ന് രാജ്ഭവൻ മറുപടി നൽകി.