ആലപ്പുഴയില്‍ സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യവും ഛർദ്ദിലും

മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യവും ഛർദ്ദിലും. തമ്പകച്ചുവട് ഗവൺമെന്‍റ് യു.പി സ്കൂളിലെ 12 കുട്ടികൾക്കാണ് ഛർദ്ദിൽ ഉണ്ടായത്. വയറുവേദനയും ഛർദ്ദിലുമായി കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിലും മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു.

വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലേക്ക് എത്തിയ ശേഷമാണ് കുട്ടികൾക്ക് ഛർദ്ദിലും ശാരീരിക അസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് മാതാപിതാക്കൾ പറയുന്നത്.

ചോറിനൊപ്പം കുട്ടികൾക്ക് മോരുകറിയും കടലക്കറിയുമാണ് നൽകിയത്. അതേസമയം, ഭക്ഷ്യവിഷബാധയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആയിരത്തിലധികം കുട്ടികളാണ് തമ്പകച്ചുവട് ഗവണ്‍മെന്‍റ് യു.പി സ്‌കൂളില്‍ പഠിക്കുന്നത്.

K editor

Read Previous

ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതോടെ സദസ് വിട്ട് ജനം

Read Next

നാടെങ്ങും കുരങ്ങുകൾ; സഹികെട്ട് ഗ്രാമവാസികൾ