കോഴിക്കോട് ഡോക്ടറെ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചതായി പരാതി. ഡോ. മൊഹാദിനാണ് മർദ്ദനമേറ്റത്. രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ചെവിക്ക് പരിക്കേറ്റ മൊഹാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ചികിത്സ തേടി.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ആശുപത്രിക്ക് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ആൺകുട്ടികളും പെൺകുട്ടികളുമടക്കം 25 പേരടങ്ങുന്ന സംഘമാണ് ഡോക്ടറെ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇവരിൽ ചിലർ പനി ബാധിച്ച് ചികിത്സയ്ക്കായി ഇന്നലെ ആശുപത്രിയിൽ എത്തിയിരുന്നു. ഇവരോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് മർദ്ദിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

മർദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റ ഡോക്ടർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇന്‍എന്‍ടി വിഭാഗത്തിലാണ് ചികിത്സ തേടിയത്. ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. എന്നാൽ വിഷയത്തിൽ വിദ്യാർത്ഥികൾ പ്രതികരിച്ചിട്ടില്ല. 

K editor

Read Previous

ദേശീയ പുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ഹർഷാരവത്തോടെ സ്വീകരിച്ച് സദസ്

Read Next

നഞ്ചിയമ്മയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ