ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനെത്തേടി വീട് വിട്ട യുവതി ഭർത്താവിനെയും മക്കളെയും തള്ളിപ്പറഞ്ഞ് കോടതിയിൽ നിന്നും കാമുകനൊപ്പം പോയി. നടക്കാവ് വൈക്കത്തെ ശാരികയാണ് 33, 8 വയസ്സുള്ള മകളെയും, 5 വയസ്സുള്ള മകനെയും ഉപേക്ഷിച്ച് കോട്ടിക്കുളത്തെ മൽസ്യത്തൊഴിലാളിയായ സന്തോഷിനൊപ്പം പോയത്.
ഒക്ടോബർ 10-നാണ് ശാരിക ഇവരുടെ 2 മക്കളെയും കൂട്ടി കോട്ടിക്കുളത്തെ കാമുകനൊപ്പം പോയത്. ശാരികയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ചന്തേര പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതി കോട്ടിക്കുളത്തുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെയും മക്കളെയും കോട്ടിക്കുളത്തെ സന്തോഷിന്റെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ശാരികയെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് ഇവർ കാമുകനൊപ്പം ജീവിക്കാൻ തീരുമാനിക്കുകയും, കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കുകയും ചെയ്തു. മക്കളെ പിതാവായ ഹരിദാസനൊപ്പം കോടതി വിട്ടയച്ചു.
കവ്വായി സ്വദേശിയായ ഇദ്ദേഹം പെയിന്റിംഗ് തൊഴിലാളിയാണ്. ഒന്നര വർഷം മുമ്പാണ് ശാരിക കോട്ടിക്കുളം സ്വദേശിയായ സന്തോഷുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്.
ഫേസ്ബുക്ക് പരിചയം പ്രണയമായി വളർന്നതോടെ ഭർതൃമതി കാമുക
നെത്തേടി കോട്ടിക്കുളത്തെത്തുകയായിരുന്നു. സന്തോഷ് ആദ്യ ഭാര്യയെ വിവാഹ മോചനം ചെയ്തിരുന്നു. ഈ വിവാഹ ബന്ധത്തിൽ സന്തോഷിന് ഒരു കുട്ടിയുണ്ട്.