ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : ഐഎൻഎൽ, മുസ്്ലീം ലീഗ് മുതലായ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട അസംതൃപ്തരുടെ യോഗം അടുത്താഴ്ച കാഞ്ഞങ്ങാട്ട് നടക്കുമെന്ന് രഹസ്യവിവരം. ഐഎൻഎല്ലിലെ പതിനഞ്ചോളം പ്രവർത്തകരും, മുസ്്ലീം ലീഗിലെ ആറുപേരും, മറ്റ് രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരുമടക്കം ഇരുപത്തഞ്ചോളം പേർ പങ്കെടുക്കുന്ന ഗ്രൂപ്പ് യോഗമാണ് കാഞ്ഞങ്ങാട്ട് വിളിച്ചുചേർത്തത്.
ഐഎൻഎല്ലിന്റെ അടിയുറച്ച പ്രവർത്തകരാണ് പാർട്ടി നിലപാടിൽ അസംതൃപ്തരായി പാർട്ടി വിടാനൊരുങ്ങുന്നത്. പാർട്ടിയുടെ രൂപീകരണ കാലം മുതൽ ഐഎൻഎല്ലിൽ ഉറച്ച് നിന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ഐഎൻഎല്ലിന് ഇടതുമുന്നണിയിൽ സ്ഥാനം ലഭിക്കുകയും മന്ത്രി പദവി കിട്ടുകയും ചെയ്തതിന് പിന്നാലെ നവാഗതർ പാർട്ടിക്കുള്ളിൽ പിടിമുറുക്കി അനർഹമായി സ്ഥാനങ്ങൾ കൈപ്പറ്റുന്നുവെന്നാണ് വിഘടിത ഗ്രൂപ്പിന്റെ ആരോപണം.
ഭരണമില്ലാത്ത കാലത്തും പാർട്ടിയെ സ്നേഹിച്ചിരുന്ന ഉറച്ച പ്രവർത്തകരെ പിന്തള്ളി പുത്തൻ കൂറുകാർക്ക് അനർഹമായ പരിഗണന നൽകുന്നതിനെതിരെ ഐഎൻഎല്ലിലെ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്. ഇൗ പ്രതിഷേധമാണ് ഗ്രൂപ്പ് യോഗമായി പരിണമിച്ചത്. അടുത്തയാഴ്ച നടക്കുന്ന യോഗത്തിൽ വിഘടിത വിഭാഗം ഭാവി പരിപാടികൾ തീരുമാനിക്കും. മുസ്്ലീം ലീഗിന്റെ ഉറച്ച അനുയായികളും പാർട്ടിയിലെ അസംതൃപ്തരുമായ ഒരു വിഭാഗം ഐഎൻഎൽ വിഘടിത ഗ്രൂപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പുറമെ വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരും ഇവരോടൊപ്പം യോഗത്തിൽ പങ്കെടുക്കും.