സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ചെയ്യുന്നതിനുള്ള വിലക്ക് നീട്ടി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് നീട്ടി. ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഡിസംബർ 31 വരെ തുടരും. സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് അറിയിച്ചു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ലീവ് സറണ്ടർ ആനുകൂല്യം സർക്കാർ മരവിപ്പിച്ചത്. നവംബർ 30 വരെ ഏർപ്പെടുത്തിയിരുന്ന നിരോധനം പിന്നീട് നാല് തവണ നീട്ടുകയായിരുന്നു. ഒരു വർഷത്തെ 30 അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാകുക.

K editor

Read Previous

അവതാരകയെ അപമാനിച്ച സംഭവം; ശ്രീനാഥ് ഭാസിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Read Next

11 പിഎഫ്ഐ നേതാക്കളും റിമാൻഡിൽ; വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ