ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗാന്ധിനഗര്‍: ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസം വൻ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി നഗർ -മുംബൈ വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ ഘട്ടവും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസാണ്. നിലവിൽ ന്യൂഡൽഹി-വാരണാസി റൂട്ടിലും ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലുമാണ് വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. 2023 ഓഗസ്റ്റ് 15 ന് മുമ്പ് രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 75 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വന്ദേഭാരത് ട്രെയിനിൽ ഗാന്ധി നഗറിൽ നിന്ന് കലുപൂർ സ്റ്റേഷൻ വരെ പ്രധാനമന്ത്രി യാത്ര ചെയ്തു. തുടർന്ന് അഹമ്മദാബാദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. ന്യൂജേഴ്സി, ന്യൂയോർക്ക് തുടങ്ങിയ അമേരിക്കൻ നഗരങ്ങളെ പോലെ ഗാന്ധിനഗറിനെയും അഹമ്മദാബാദിനെയും വികസിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഗുജറാത്തിൽ 7,200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കും മോദി ഇന്ന് തറക്കല്ലിടും.