മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനം നടപടി ക്രമങ്ങൾ പാലിക്കാതെ; സുപ്രീം കോടതിയിൽ ഹർജി

ന്യൂഡല്‍ഹി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെ നിയമിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായുള്ള എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനത്തിനെതിരെയാണ് ഹർജി.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രദീപ് കുമാറിനെ ചെയർമാനായി നിയമിച്ചതെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ എസ് ഗോവിന്ദൻ നായരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. 23 അപേക്ഷകൾ ലഭിച്ചതിൽ ഹർജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇന്റർവ്യൂവിന് വിളിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു.

ഇന്‍റർവ്യൂ നടത്താതെ മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കാൻ സെലക്ഷൻ കമ്മിറ്റിക്ക് അധികാരമില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഹർജിയിൽ പറയുന്നു. നേരത്തെ പ്രദീപ് കുമാറിന്‍റെ നിയമനം ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. സിംഗിൾ ബെഞ്ച് പ്രദീപ് കുമാറിന്‍റെ നിയമനം റദ്ദാക്കിയെങ്കിലും പിന്നീട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിയമനം ശരിവയ്ക്കുകയായിരുന്നു. 

K editor

Read Previous

സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആര്‍ഡിഎസ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന

Read Next

പ്രധാന മന്ത്രി നരേന്ദ്ര മോദി ഒരു നല്ല പ്രാസംഗികനെന്ന് ശശി തരൂര്‍