കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ദിഗ്‌വിജയ് സിങ്

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ദിഗ്‌വിജയ് സിങ്. മല്ലികാർജുൻ ഖാർഗെ ഹൈക്കമാൻഡിന്‍റെ സ്ഥാനാർത്ഥിയായ പശ്ചാത്തലത്തിലാണ് ഈ നീക്കം. ദിഗ്‌വിജയ് സിംഗ് ഖാർഗെയ്ക്ക് പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ട്.

അധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിൽ മല്ലികാർജുൻ ഖാർഗെയെ കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. താനും മത്സരിച്ചേക്കുമെന്ന് ദിഗ്‌വിജയ് സിംഗ് നേരത്തെ സൂചന നൽകിയിരുന്നു. ശശി തരൂരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ്‌വിജയ് സിംഗ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്.

K editor

Read Previous

കീം 2022 രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രൊവിഷണൽ ലിസ്റ്റ് പുറത്ത്

Read Next

സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല:പണിമുടക്കുന്നവർ തിരിച്ചു വരുമ്പോൾ ജോലി കാണില്ലെന്ന് ഗതാഗത മന്ത്രി