ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കേന്ദ്രനേതാക്കള്‍ ഉദ്ഘാടനം ചെയ്യുന്ന പതിവ് തെറ്റിച്ച് സംസ്ഥാന നേതൃത്വം. ഡി.രാജ ഉള്‍പ്പെടെ കേന്ദ്രനേതാക്കള്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സുധാകര്‍ റെഡ്ഡിയും ഗുരുദാസ്ദാസ് ഗുപ്തയുമാണ് മലപ്പുറം, കോട്ടയം സമ്മേളനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പൊതുസമ്മേളനത്തിത്തിന്റെ കാര്യപരിപാടി ലിസ്റ്റിൽ ഡി.രാജയുടെ പേരില്ല. ചൊവ്വാഴ്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സാധാരണഗതിയിൽ രണ്ട് സമ്മേളനങ്ങളും കേന്ദ്രനേതാക്കൾ ഉദ്ഘാടനം ചെയ്യുന്നതാണ് രീതി.
നിരീക്ഷകർ ഉൾപ്പെടെ 563 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന കൗൺസിൽ, സെക്രട്ടറി, പാർട്ടി കോൺഗ്രസ് പ്രതിനിധികൾ എന്നിവരെ തിങ്കളാഴ്ച തിരഞ്ഞെടുക്കും.
കാനത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്താനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. പ്രായപരിധി 75 വയസ്സെന്ന പ്രായപരിധി മാനദണ്ഡത്തിനെതിരെയാണ് പോരാട്ടം. പ്രായപരിധി മാനദണ്ഡം നിശ്ചയിച്ചാൽ സി ദിവാകരനും കെ.ഇ.ഇസ്മായിലും കമ്മിറ്റികളിൽ നിന്ന് ഒഴിയേണ്ടി വരും.