കാര്‍ത്തിയുടെ ‘സര്‍ദാര്‍’; ടീസർ പുറത്തിറങ്ങി

കാർത്തി നായകനാകുന്ന ‘സർദാർ’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. പി.എസ്. മിത്രൻ സംവിധാനം ചെയ്ത ഈ ചിത്രം കാർത്തിയുടെ കരിയറിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ്. മിത്രൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ജോർജ്ജ് സി വില്യംസ് ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു. പ്രിൻസ് പിക്ചേഴ്സും റെഡ് ജയന്‍റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സർദാറിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് റൂബൻ ആണ്. ബോളിവുഡ് നടൻ ചങ്കി പാണ്ഡെ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റാഷി ഖന്ന, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

Read Previous

സ്വർണ വിലയിൽ വീണ്ടും കുതിപ്പ്;രണ്ട് ദിവസത്തിനിടെ ഉയർന്നത് 680 രൂപ

Read Next

വ്യാജ മരുന്നുകള്‍ പരസ്യം ചെയ്ത സംഭവം; ബാബാ രാംദേവിനെതിരെ നടപടിയില്ല