ഒക്‌ടോബര്‍ 2ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: ഒക്ടോബർ 2 ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാൽ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു.

ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളുകളിൽ വന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശം മറ്റൊരു ദിവസം ആചരിച്ച് സർക്കാർ നിർദേശത്തോട് സഹകരിക്കണമെന്നും കെസിബിസി അറിയിച്ചു.

Read Previous

‘കൊമ്പ് വെച്ച’ സഞ്ജു;കോഴിക്കോട് ബീച്ചിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്

Read Next

സ്വർണ വിലയിൽ വീണ്ടും കുതിപ്പ്;രണ്ട് ദിവസത്തിനിടെ ഉയർന്നത് 680 രൂപ