‘കൊമ്പ് വെച്ച’ സഞ്ജു;കോഴിക്കോട് ബീച്ചിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്

കോഴിക്കോട്: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ സുഹൃത്ത് ബേസിൽ ജോസഫിനൊപ്പം കോഴിക്കോട് ബീച്ചിലെത്തി. സഞ്ജുവിന്‍റെ വീഡിയോ ദൃശ്യങ്ങൾ സംവിധായകൻ ബേസിൽ ജോസഫ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. രാത്രിയിൽ ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഒരാളിൽ നിന്ന് വാങ്ങിയ കൊമ്പ് തലയിൽ ധരിച്ച് നിൽക്കുന്ന വീഡിയോയാണ് ബേസിൽ പങ്കുവച്ചത്.

‘കുറുമ്പൻ ചേട്ടാ’ എന്ന അടിക്കുറിപ്പോടെയാണ് ബേസിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം ഒരു തമിഴ് സിനിമാ ഗാനവും ബേസിൽ ചേർത്തിട്ടുണ്ട്. സഞ്ജുവിന്‍റെ പ്രകടനം കണ്ട് ബേസിൽ ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. ന്യൂസീലൻഡ് എ ടീമിനെതിരെ ഇന്ത്യ എയ്ക്കു വേണ്ടി പരമ്പര സ്വന്തമാക്കിയ ശേഷമാണു സഞ്ജു നാട്ടിലെത്തിയത്.

സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ചെന്നൈയിൽ നടന്ന പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചിരുന്നു. ഈ പരമ്പരയിൽ അർധസെഞ്ചുറി ഉൾപ്പെടെ മികച്ച ബാറ്റിങ് പ്രകടനവും സഞ്ജു കാഴ്ചവെച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി സഞ്ജു കളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

K editor

Read Previous

പലിശ നിരക്ക് കൂട്ടി ആർബിഐ; വായ്പകൾ നടുവൊടിക്കും

Read Next

ഒക്‌ടോബര്‍ 2ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു