ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പൊന്നാനി: കടൽ ജലം കായലിൽ കയറി പുതുപൊന്നാനിയിലെ മത്സ്യക്കൃഷിക്ക് വലിയ നാശനഷ്ടം. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി. പുതുപൊന്നാനി കായൽ പ്രദേശത്ത് മത്സ്യകൃഷിയിൽ ഏർപ്പെട്ടിരുന്ന പാലയ്ക്കൽ അലിയുടെ കൃഷിയിടത്തിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത്. മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന കടൽവെള്ളം പൊടുന്നനെ തള്ളിയെത്തിയതാണ് മത്സ്യങ്ങളുടെ നാശത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
കരിമീൻ, ചെമ്പല്ലി, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി. 400 കിലോഗ്രാം കാളാഞ്ചി, 200 കിലോഗ്രാം കരിമീൻ, 150 കിലോഗ്രാം ചെമ്പല്ലി എന്നിവയാണ് നഷ്ടമായത്. അടുത്ത സീസണിലേക്കായി കരുതിവച്ചിരുന്ന രണ്ടായിരത്തോളം മീൻകുഞ്ഞുങ്ങളും ചത്തു. പൊന്നാനി ഫിഷറീസ് ഇൻസ്പെക്ടർ ശ്രീജേഷ്, എക്സ്റ്റൻഷൻ ഓഫിസർ അംജദ് എന്നിവർ കൃഷിയിടത്തിലെത്തി നഷ്ടം വിലയിരുത്തി. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.