ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. മുകേഷ് അംബാനിക്ക് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സുരക്ഷ ഒരുക്കുന്നത്. നിലവിൽ അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ വർഷം സ്ഫോടക വസ്തുക്കൾ നിറച്ച കാർ അംബാനിയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അംബാനിയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ നിർദ്ദേശം ഉയർന്നത്. 10 എൻ.എസ്.ജി കമാൻഡോകൾ ഉൾപ്പെടെ 55 ഉദ്യോഗസ്ഥരെ ഇസഡ് പ്ലസ് വിഭാഗത്തിൽ വിന്യസിക്കും. ഓരോ കമാൻഡോകളും ആയോധനകലയിൽ പരിശീലനം നേടിയവരായിരിക്കണം. എക്സ്, വൈ, ഇസഡ്, ഇസഡ് പ്ലസ്, എസ്പിജി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് സുരക്ഷ നൽകുന്നത്.